പ്രവാസികളെ ചേർത്ത് പിടിച്ച ബജറ്റ്

തിരുവനന്തപുരം : Ldf സര്‍ക്കാരിന്‍റെ അവസാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് പ്രവാസികളെ മറന്നില്ല. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യപനത്തിലുണ്ട്. പ്രവാസി ക്ഷേമ പ്രവർത്തികളുടെ ഭാഗമായി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.