ഉറക്കെ പാടിയതിന് സഹോദരനെ കഴുത്തിൽ കുത്തി

കുവൈത്ത് സിറ്റി :അൽ വാഹെയ്ബ് പള്ളിക്ക് സമീപമുള്ള ബാഗ്ദാദ് തെരുവിലെ ഒരു വീട്ടിലാണ് സംഭവം. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കത്തി കുത്തിൽ അവസാനിച്ചത്. ഉറക്കെ പാട്ട് പാടിയപ്പോൾ സഹോദരൻ നിർത്താൻ അവശ്യപ്പെട്ടു. കേൾക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ തർക്കമായി , ഒടുവിൽ കോപാകുലനായ സഹോദരൻ അടുക്കളയിൽ നിന്ന് കത്തി എടുത്ത് കൊണ്ട് വന്ന് കഴുത്തിന് പുറകിൽ കുത്തുകയായിരുന്നുവെന്ന് കുത്ത് കൊണ്ട സഹോദരൻ വ്യക്തമാക്കി. സഭവത്തെ കുറിച്ച് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ, മെഡിക്കൽ വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പരിക്ക് ജീവന് ഭീഷണിയല്ല.

പോലീസ് എത്തുന്ന സൈറൻ കേട്ട് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. പാലസ്തീൻ സ്വദേശിയായ പ്രതിയുടെ വിവരങ്ങൾ എല്ലാ പോലീസ് പട്രോൾ സംഘങ്ങൾക്കും സുരക്ഷാ എജൻസികൾക്കും കൈമാറി. കുത്ത് കൊണ്ട 27 വയസ്സുകാരനെ മുബാരക് അൽ കബീർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുത്ത് കൊണ്ടയാൾ പ്രതിയായ സഹോദരന് മാപ്പ് നൽകുമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തെ മറ്റൊരു രീതിയിൽ സമീപിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാനുളള ശ്രമത്തിലാണ് സുരക്ഷാ എജൻസികൾ.