കുവൈറ്റ് സിറ്റി : അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ “പുതിയ സാധാരണത്വം” ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘം കുവൈറ്റിലേക്കുള്ള ദ്വിദിന യാത്ര അവസാനിപ്പിച്ചു. പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘമാണ് കുവൈറ്റിൽ എത്തിയത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും അനുശോചിച്ചുമുള്ള സന്ദേശങ്ങൾ കുവൈറ്റ് നേതൃത്വം ഇന്ത്യയെ അറിയിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നയത്തെയും, തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരു തരത്തിലും വേർതിരിക്കാത്ത ഭീകരതയ്‌ക്കെതിരായ ‘ന്യൂ നോർമൽ’ സമീപനത്തെപറ്റിയും പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു. സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പങ്കുവെച്ചതിന് ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഉപപ്രധാനമന്ത്രി നന്ദി പറയുകയും ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്ന് അടിവരയിടുകയും ചെയ്തു. എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഭീകരതയെ ചെറുക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
Home Middle East Kuwait ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രതിനിധി സംഘം കുവൈറ്റ് സന്ദർശനം അവസാനിപ്പിച്ചു






























