ഓടിക്കൊണ്ടിരുന്ന ലോറി പാലത്തിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഓടിക്കൊണ്ടിരുന്ന ലോറി
കിംഗ് ഫഹദ് റോഡിലെ പാലത്തിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വിവരമറിയിച്ചതിനെ തുടർന്ന് നുവൈസീബ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം നടത്തുന്നുന്നതായി അൽ-റായ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട 2 പേരുടെയും പരിക്ക് ഗുരുതരമല്ല.