കോഴിക്കോട്, ബെംഗളൂരു–കുവൈത്ത് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

0
14

കുവൈത്ത് സിറ്റി : എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കുവൈത്തിലേക്കുള്ള സർവീസുകൾ വീണ്ടും പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യ–കുവൈത്ത് സർവീസുകളാണ് വീണ്ടും ആരംഭിക്കുന്നത്.

കോഴിക്കോട് –കുവൈത്ത് സർവീസ് ജൂലൈ 3 മുതൽ പുനരാരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസായിരിക്കും നടത്തുക. ജൂലൈ 5 മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അതുപോലെ ബംഗളുരു –കുവൈത്ത് സർവീസും ജൂലൈ 4 മുതൽ വീണ്ടും ആരംഭിക്കും. ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനാൽ ജൂലൈ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കും.

കുവൈത്തിലേക്കും കുവൈത്തിൽ നിന്നുമുള്ള എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളും ടെർമിനൽ 4 ൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സ്ഥിരീകരിച്ചു.