ജയ്പുർ: പൗരത്വ നിയമഭേദഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തെ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്ന് എതിർത്താലും ബി.ജെ.പി. പിൻമാറില്ല. നിയമത്തെപ്പറ്റി വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നുണ്ട്. വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുൽ ഗാന്ധി നിയമം മനസിലാക്കായ ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു.
നിയമത്തെപ്പറ്റി എത്രത്തോളം തെറ്റിദ്ധാരണ പടർത്താൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്തോളു. എന്നാൽ നിയമം നടപ്പാക്കുന്നതിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.