മീടൂ ആരോപണം; വിനായകനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തു

0
24

 

വയനാട്: യുവതിയോട് ഫോണിലൂടെ
മോശമായി സംസാരിച്ചതിന് നടൻ
വിനായകനെതിരെ കൽപ്പറ്റ പൊലീസ്
കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ
മൃദുലാ ദേവി ശശിധരൻ നൽകിയ
പരാതിയിൻ മേലാണ് പൊലീസ് കേസ്
റജിസ്റ്റർ ചെയ്തിട്ടുള്ളത്.ഐപിസി 506, 294
ബി, കെപിഎ 120, 120-O എന്നീ
വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്
ക്ഷണിക്കുവാൻ വേണ്ടി വിനായകനെ
വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും
അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല
ഫേസ്ബുക്കിൽ ആരോപണം
ഉന്നയിച്ചിരുന്നു. ഫോൺ സംഭാഷണം
റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും
മൃദുലയുടെ ഫേസ്ബുക്ക് കുറിപ്പിൽ
പറയുന്നുണ്ട്.

മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ
രൂപം ചുവടെ വായിക്കാം

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട്
ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ
ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത
കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.പരിപാടിക്ക്
വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും,
നിന്റെ അമ്മയെ കൂടി എനിക്ക് വേണം
എന്നും പറഞ്ഞ വിനായകനോട് യാതൊരു
ബഹുമാനവുമില്ല. കാൾ റെക്കോർഡർ
സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും.
കാമ്പയിനിൽ സജീവമായുണ്ടാവും.
അദ്ദേഹത്തെ ജാതീയമായി
അധിക്ഷേപിച്ചതിനെ അപലപിക്കുന്നു.
അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ
എപ്പോഴും നില കൊള്ളുന്നതിനാൽ
വിനായകൻ ജാതീയമായോ, വംശീയമായോ
അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി
എതിർക്കുന്നു. സ്ത്രീ ശരീരം
ഉപഭോഗവസ്തുവായി കണക്കാക്കിയ
വിനായകനൊപ്പമല്ല ജാതീയമായി
ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം.
ഈ വിഷയത്തിൽ കൂടുതൽ ഒന്നും
പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ
എന്നിവയിൽ കൂടി കൂടുതൽ
അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ.

മൃദുലാ ദേവിയുടെ ഫേസ് ബുക്ക് പോസ്റ്

https://m.facebook.com/story.php?story_fbid=1355000767989633&id=100004391671356