ബിഷ്കേക് : തീവ്ര വാദത്തെ പിന്തുണക്കുന്ന
രാജ്യങ്ങളെ ആഗോളതലത്തിൽ
ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ
രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ –
ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി
പാകിസ്താനെ നേരിട്ട് പരാമർശിക്കാതെ
പരോക്ഷ പ്രസ്താവന നടത്തിയത്.
ഭീകരവാദത്തെ നേരിടാന്‍ എല്ലാ രാജ്യങ്ങളും
സഹകരണം ശക്തമാക്കണമെന്നും മോദി
ആവശ്യപ്പെട്ടു. ജനങ്ങള്‍ തമ്മിലുള്ള
സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍
നിർണായകമാണ്. എസ്.സി.ഒയിലെ
അംഗരാ ജ്യങ്ങള്‍ ഇക്കാര്യത്തില്‍
മുന്‍കൈയെടുക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.സുരക്ഷയും സമാധാനവുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ
സമാധാനത്തിന് അത്യന്താപേക്ഷിതമാണ്.
എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി
സാമ്പത്തിക സഹകരണം
ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ
പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി
കൂട്ടിച്ചെർത്തു. എസ്.സി.ഒ അംഗ
രാജ്യങ്ങളിലെ വിസാ ചട്ടങ്ങളില്‍ ഇളവ്
വരുത്തണമെന്നും നരേന്ദ്രമോദി
ആവശ്യപ്പെട്ടു.