തറാവീഹ് നമസ്കാരത്തിനിടെ കുവൈത്തിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്നും ഏതാനും ഭാഗം അടർന്ന് വീണു

കുവൈത്ത് സിറ്റി : കുവൈറ്റിൽ മസ്ജിദിന്റെ മേൽക്കൂരയിലെ ഏതാനും ഭാഗങ്ങൾ പൊട്ടി വീണു,  വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് തറാവീഹ് നമസ്‌കാരങ്ങൾ നടത്തുന്നതിനിടെ ആയിരുന്നു സംഭവം.  കുവൈത്ത് സിറ്റിയിലെ  പള്ളിയിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലയെന്ന്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന്  ഇമാം പ്രാർത്ഥന നിർത്തിവച്ചു.