കോവിഡ് 19: കുവൈറ്റിൽ നാല് പേർ കൂടി രോഗമുക്തരായി

കുവൈറ്റ്: രാജ്യത്ത് നാൽ പേർ കൂടി രോഗമുക്തരായതായി കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബ. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 103 ആയി. രണ്ട് വിദേശികളും രണ്ട് സ്വദേശികളുമാണ് രോഗമുക്തരായതെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

രോഗമുക്തരായവരെ റീഹാബിലിറ്റേഷൻ വാർഡിൽ പ്രവേശിപ്പിക്കും. കുറച്ചു നാളത്തെ നിരീക്ഷണത്തിന് ശേഷം ഇവർക്ക് വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.