കുവൈത്തിലെ ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

കുവൈത്ത്‌ സിറ്റി : 72 ആമത്‌ റിപബ്ലിക്‌ ദിനം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിമിതമായ രീതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്‌. രാവിലെ 9 മണിക്ക്‌ ഇന്ത്യൻ സ്ഥനപതി സിബി ജോർജ്ജ്‌ എംബസി അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണു ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌.തുടർന്ന് സ്ഥനപതി രാഷ്ട്ര പതിയുടെ റിപബ്ലിക്‌ സന്ദേശം വായിച്ചു.

പരിപാടി ഓൺലൈനായി സംപ്രേഷണം ചെയ്തിരുന്നു .നിരവധി പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചടങ്ങുകൾ വീക്ഷിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട്‌ സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.