ന്യൂഡല്‍ഹി: കർഷക മാർച്ചിൽ വൻസംഘർഷം തടസ്സങ്ങള്‍ ഭേദിച്ച് കർഷകർ ഡല്‍ഹി നഗര ഹൃദയത്തിലേക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ചെങ്കോട്ട കയ്യടക്കി. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിൽ നിലയുറപ്പിച്ചത് ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെ നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരഖാണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്.
പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. വഴിയിലുടനീളം പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് വൻ സംഘഷത്തിന് കാരണമായി. സീമാപുരിയിൽ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. ദിൽഷാദ് ഗാർഡനിൽ മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി.
നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷകർ അവകാശപ്പെട്ടു.