മുട്ടിൽ മരം കൊള്ള; അന്വേഷണത്തിന് സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, പ്രധാന പ്രതികൾ ഒളിവിൽ

0
5

മുട്ടിൽ മരം കൊള്ള ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന് സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.പ്രതികൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയില്‍ തള്ളിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും, ആയതിനാൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കൊള്ളനടത്തിയതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. പ്രധാന പ്രതികളായ റോജി, ആൻ്റോ, ജോസുകുട്ടി എന്നിവർ ഒളിവിലാണ്.