കോവിഡ് വാക്സിൻ ബുധനാഴ്ച പുലർച്ചെ കുവൈത്തിൽ എത്തും

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ ഫൈസർ-ബയോ എൻ‌ടെക് പ്രതിരോധ വാക്സിൻ്റെ ആദ്യ ബാച്ച് ബുധനാഴ്ച പുലർച്ചെ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ഏതാനും ദിവസം മുമ്പ് അംഗീകാരം നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്ക് ഗുണം ചെയ്യുന്ന തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിൻ എത്തിക്കാൻ ആയതായി ആരോഗ്യ മന്ത്രാലയ അധികൃതർ പറഞ്ഞ. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫൈസിറിൻ്റെ കൊവിഡ് വാക്സിൻ 95% ഫലപ്രാപ്തി തെളിയിച്ചതായും, 16 വയസ്സിന് മുകളിലുള്ളവരിൽ ഇത് ഉപയോഗിക്കാമെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎം‌എ) അറിയിച്ചു. വാക്സിൻ രണ്ട് കുത്തിവയ്പ്പുകളായാണ് നൽകുക, ആദ്യ കുത്തിവെപ്പ് എടുത്ത് 21 ദിവസം കഴിഞ്ഞാണ് അടുത്ത ബൂസ്റ്റർ ഡോസ് എടുക്കുക.
മിക്ക പാർശ്വഫലങ്ങളും വളരെ സൗമ്യമാണ്, മറ്റേതൊരു വാക്സിനും സമാനമായ ചെറിയ ഘട്ടത്തിലുള്ള പാർശ്വഫലങ്ങൾ മാത്രമാണ് ഇതിലും ഉള്ളതെന്നും. സാധാരണയായി ഇത് ഒരു ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുകയുള്ളൂ വെന്നും, യുകെ കമ്മീഷൻ ഓൺ ഹ്യൂമൻ മെഡിസിൻ വിദഗ്ധ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ പ്രൊഫ. സർ മുനീർ പിർമോഹമ്മദ് പറഞ്ഞു.