കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്കായുള്ള സൗദി ട്രാൻസിറ്റ് വിസ താൽക്കാലികമായി നിർത്തിവച്ചു

0
17

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസിയുടെ കീഴിൽ നടന്നു വന്നിരുന്ന സൗദി ട്രാൻസിറ്റ് വിസ സൗകര്യം, സൗദി അറേബ്യയിൽ നടക്കുന്ന ഹജ്ജ് സീസൺ പരിഗണിച്ച് നിർത്തിവെച്ചു.

അതിനാൽ, സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ, യാത്രാ ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുമ്പ്, പുതുക്കിയ ഇമിഗ്രേഷൻ നിബന്ധനകൾ, ട്രാൻസിറ്റ് നടപടിക്രമങ്ങൾ, വിസ സംബന്ധമായ വിവരങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെട്ട എയർലൈൻസുകളുമായി നേരിട്ട് ബന്ധപ്പെടുക. ഇന്ത്യൻ എംബസി, കുവൈത്ത്, മുൻ ക്രമീകരണപ്രകാരം സൗദി ട്രാൻസിറ്റ് വിസയ്ക്ക് പുതിയ അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ല. അടുത്ത അറിയിപ്പ് വരുന്നത് വരെ ഇത് തുടരും.