കോവിഡ് വാക്സിൻ എടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് മുതൽ കുവൈത്തിൽ പ്രവേശിക്കാം

0
8

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികൾക്ക് സമാശ്വസിക്കാം, കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത പ്രവാസികൾക്ക് കുവൈത്തിലേക്ക്‌ പ്രവേശന അനുമതി. ഓഗസ്റ്റ് മാസം മുതൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാം എന്ന് കുവൈത്ത് മന്ത്രി സഭാ യോഗത്തിൽ ധാരണയായി. കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്സിൻ എടുത്ത വിദേശികളെ തിരികെവരാൻ അനുവദിക്കണമെന്ന് കൊറോണ സുപ്രീം എമർജൻസി കമ്മിറ്റി മന്ത്രിസഭയ്ക്ക് ശുപാർശ സമർപ്പിച്ചു. ഇതിനെ അടിസ്ഥാനത്തിലാണ് തീരുമാനം.

കുവൈത്ത് അംഗീകരിച്ച ഫൈസർ, ആസ്ട്രാസെനേക്ക,ജോൺസൺ ആൻഡ്‌ ജോൺസൺ, മൊഡേണ മുതലായ വാക്സിനുകൾ രണ്ട് ഡോസുകളും സ്വീകരിച്ച വിദേശികൾക്ക്‌ ആയിരിക്കും പ്രവേശനം. അതോടൊപ്പം കോവിഡ് ബാധ്യസ്ഥരല്ല എന്ന് തെളിയിക്കുന്നതിനുള്ള പിസിആർ പരിശോധനാ ഫലവും വേണം