അഞ്ചാം ബാച്ച് ഫൈസർ വാക്സിൻ അടുത്ത ഞായറാഴ്ച കുവൈത്തിൽ എത്തും

0
23

കുവൈത്ത് സിറ്റി: അഞ്ചാം ബാച്ച് ഫൈസർ-ബയോൻ‌ടെക് കോവിഡ് വാക്സിൻ അടുത്ത ഞായറാഴ്ച കുവൈത്തിൽ എത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിസിൻ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ ബദർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിന്റെ സുരക്ഷയും ആഗോളതലത്തിൽ അതിന്റെ ഗുണനിലവാരവും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ ബദർ കുനയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുവൈത്ത് ഡിസംബർ 27 നാണ് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137,000 പേർ ഇതുവരെ വാക്സിൻ എടുത്തു, അതിൽ 119,000 പേർ സ്വദേശികളാണ്, പ്രതിദിനം 16,000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പു നൽകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .കഴിഞ്ഞ തിങ്കളാഴ്ച വരെ 454,522 പേർ വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്തു