സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി

0
91

ബെംഗളൂരു:സ്വർണക്കടത്ത് കേസിൽ കന്നഡ നടി റാണി റാവുവിനും കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും രണ്ടാൾജാമ്യവുമാണ് ജാമ്യവ്യവസ്ഥയായി നിഷ്കർഷിച്ചു. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 3-ന് രന്യയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. 13 കോടി രൂപ മൂല്യമുള്ള സ്വർണവുമായിട്ടാണ് അവർ അറസ്റ്റിലായത് . ഈ കേസിൽ രന്യ അടക്കം മൂന്ന് പേർക്കുമെതിരെ കോഫെപോസ നിയമവും ചുമത്തിയിരുന്നു.