കാസർഗോഡ് : കാസർഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി നൽകുന്ന കെ.ഇ.എ വിദ്യാഭ്യാസ അവാർഡ് സീസൺ 11 വിതരണം ചെയ്തു. കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ കെ.ഇ.എ ഹോം കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ അബൂബക്കറിന്റെ അധ്യക്ഷതയിൽ കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി വിഭാഗത്തിൽ ഒന്നാം സ്ഥാനം, ലക്ഷ്മി നന്ദ എം, ദേവിക കെ വേറെ, രണ്ടാം സ്ഥാനം വൈഗ വിനോദ്, മുന്നാം സ്ഥാനം മുഹമ്മദ് മിഷൽ സി പിയും, സി ബി എസ് ഇ പത്താം തരത്തിൽ ഒന്നാം സ്ഥാനം മറിയം ഷദ കുന്നിൽ, രണ്ടാം സ്ഥാനം വിഹാൻ വിനോദ് കെ, മൂന്നാം സ്ഥാനം ഹൃദിനവും, പ്ലസ് ടു തലത്തിൽ ഒന്നാം സ്ഥാനം ശിവാലയ സി, രണ്ടാം സ്ഥാനം ഫാത്തിമത് റിഫ ടി, മുന്നാം സ്ഥാനം ഫാത്തിമത് ഷാഹ്‌ന കെയും, സി ബി എസ് ഇ പന്ത്രണ്ടാം തരത്തിൽ ഒന്നാം സ്ഥാനം ഫിദഷ ഷാനിദ്, രണ്ടാം സ്ഥാനം ത്രിവേണി രാജേഷ്, മൂന്നാം സ്ഥാനം മുഹമ്മദ് ഷാമിലും, ഉന്നത വിദ്യഭാസ തലത്തിൽ ഫാത്തിമ റസ്മിൻ, ആതിര കെ, ഫാത്തിമത് നിഹാശിംറിൻ, സാറ, ഹലീമ അടൂർ, ഹംന സുൽത്താന, മുഹമ്മദ് നിബ്രസ്, ഹിബ മുനീർ, നാസറീന എൻ. പി, നുസൈബ ഷെറിൻ, ഫാത്തിമത് ജംഷീദ്ദ, സഫ്‌വാനാ ടി കെ, ഫാസില ഷെറിൻ എന്നീ വിദ്യാർത്ഥികൾ അവാർഡിന് അർഹത നേടി. കൂടാതെ 100ൽ അധികം വിദ്യാർഥികൾക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി അനുമോദാനവും നൽകുകയുണ്ടായി.
ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ, കാഞ്ഞങ്ങാട് നഗര സഭാ ചെയർമൻ വി.വി രമേശൻ, അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് അക്കര, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞാഹ്‌മദ് ഹാജി, കെ.ഇ.എ കേന്ദ്ര സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാനുമായി കൈകോർത്തു കൊണ്ടുള്ള ബോധവത്കരണ ക്ലാസ്സ് കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ അസ്സി.സബ് ഇൻസ്‌പെക്ടർ പ്രദീപൻ കോതോളി ക്ലാസ്സിന് നേതൃത്വം നൽകി.
കെ.ഇ.എ നേതാകളായ നാസർ ചുള്ളിക്കര, ശംസുദ്ധീൻ ബദരിയാ, മുസ്തഫ ചെമ്നാട്,മുഹമ്മദ് ആവിക്കൽ,മുഹമ്മദ് ആറങ്ങാടി, സമിയുള്ള കെ.വി,വി.വി ബാലകൃഷ്ണൻ, എ.കെ ബാലൻ, കെ.പി ബാലൻ, കമറുദ്ധീൻ, അഷ്‌റഫ് കളത്തിൽ, അബ്ദുൽ ഖാദർ പി, വി.സി ബാലൻ, അൻസാർ നെല്ലിക്കട്ട തുടങ്ങിയവർ നേതൃത്വം നൽകി. ഹോം കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ കള്ളാർ സ്വാഗതവും, ഫവാസ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.
































