ഖാസിം സുലൈമാനി വധം: കുവൈറ്റിലേക്ക് കൂടുതല്‍ സേനയെ അയച്ച് യുഎസ്

0
27
US TROOPS

കുവൈറ്റ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ യുദ്ധസമാന അന്തരീക്ഷം കണക്കിലെടുത്ത് കുവൈറ്റിലേക്ക് കൂടുതൽ സൈന്യത്തെ അയച്ച് യുഎസ്. അധികമായി 3500 അംഗങ്ങളെയാണ് കുവൈറ്റിൽ വിന്യസിച്ചിരിക്കുന്നത്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ഈ മേഖലകളില്‍ സൈനിക വിന്യാസം വർധിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്.

ഇറാനിലെ രഹസ്യസേനാ മേധാവി ഇറാഖിലെ ബാഗ്ദാദിൽ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് എംബസിക്ക് നേരെ ആക്രമണം. യുഎസ് സംവിധാനങ്ങൾക്കും അമേരിക്കൻ വ്യക്തികൾക്കും നേരെ ആക്രമണ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സൈനിക വിന്യാസം എന്നാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.