വാക്സിനെടുത്തവർക്കേ സർക്കാർ സ്ഥാപനങ്ങളിൽ നിയമനമുള്ളൂ

കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർക്കേ ചില സർക്കാർ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കൂ എന്ന് വ്യവസ്ഥയായതായി പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ‘ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്’  അംഗീകൃത വാക്സിനുകൾ ഒരു ഡോസ്  എങ്കിലും എടുത്തത് നിയമന വ്യവസ്ഥയായിി കണക്കാക്കും.  രാജ്യം പിന്തുടരുന്ന പൊതുവായ ലക്ഷ്യങ്ങളോടും കൊറോണയെ നേരിടുന്ന മുൻകരുതൽ നടപടികളോടും പൂർണ്ണമായി സഹകരിക്കുന്നതിനാലുുമാണ്  വാക്സിനേഷൻ നിയമനവ്യവസ്ഥയാക്കിയ തെന്ന്  ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിലെ  ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മറ്റ് സർക്കാർ സ്ഥാപനങ്ങൾ പ്രത്യേകിച്ചും സിവിൽ സർവീസ് കമ്മീഷനുമായി (സി‌എസ്‌സി) ബന്ധമില്ലാത്തവയും ഉത് പിന്തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാാസ് റിപ്പോർട്ട് ചെയ്തു.

സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്  സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ വാക്സിനേഷൻ നൽകുന്നതിന് ധാരണയായി. ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ വഴിയാാണ് സർക്കാർ സ്ഥാപനങ്ങളിൽ വാക്സിനേഷൻ നടത്തുക