വിദേശത്ത് കുടുങ്ങിപ്പോയ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനസർവീസുമായി കുവൈത്ത്

0
5

കുവൈറ്റ് സിറ്റി : ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസുകളുടെ വ്യാപനത്തെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം പ്രാബല്യത്തിൽ വന്നതിനുശേഷം നിരവധി സ്വദേശികളാണ് മറ്റുരാജ്യങ്ങളിൽ അകപ്പെട്ടു പോയത്. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ രാജ്യത്തേക്ക് അടിയന്തിരമായി തിരികെ കൊണ്ടുവരാൻ എമിറേറ്റ്സ്, അൽ-ഇത്തിഹാദ്, ഖത്തറി വിമാനക്കമ്പനികളെ ഉപയോഗിക്കുമെന്ന് അധികൃതർ അൽ-ഖബാസിനോട് പറഞ്ഞു.
മടക്കം ആഗ്രഹിക്കുന്ന പൗരന്മാർക്ക് മാത്രമേ സിവിൽ ഏവിയേഷൻ അധികൃതർ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പൗരന്മാരുടെ മടങ്ങിവരവിനായി ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാനങ്ങളുടെ എണ്ണം 4 മാത്രമാണെന്നും വരും മണിക്കൂറുകളിൽ ഇത് വർദ്ധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.