അവിവാഹിതരായ പ്രവാസികളുടെ താമസ സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ, കുവൈത്ത് മുനിസിപ്പാലിറ്റി സൂപ്പർവൈസറി ടീം 15 അപ്പാർട്ടുമെന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചു, അവിവാഹിതരായ പ്രവാസി യുവാക്കൾക്ക് വീട് വാടകയ്ക്ക് നൽകരുതെന മുന്നറിയിപ്പ് നൽകിയിട്ടും ബാച്ചിലർമാർക്കായി ഈ അപ്പാർട്ടുമെന്റുകൾ വാടകയ്ക്ക് നൽകിയിതാലാണ് നടപടി. കുവൈത്തിലെ എല്ലാ ഗവർണറേറ്റ് കളിലും നടത്തിയ ഫീൽഡ് ടൂറിൻ്റെ ഭാഗമായിട്ടായിരുന്നു നടപടി.

ഫർവാനിയയിലെ ശുചിത്വ, റോഡ് വർക്ക് വകുപ്പിന്റെ സൂപ്പർവൈസറി ടീം പൊതു ശുചിത്വവുമായി ബന്ധപ്പെട്ട 301 സൈറ്റേഷൻ സ് നൽകി, ഉപേക്ഷിച്ച 266 കാറുകൾ നീക്കം ചെയ്തു. തൈമയിലെ സൂപ്പർവൈസറി ടീം ഖസ്ർ പ്രദേശത്ത്  ഉപേക്ഷിച്ച 10 കാറുകൾ നീക്കംചെയ്തു.