മെത്ത് നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുമായി ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി:  8 കിലോഗ്രാം മെത്ത് (ഷാബു), സിന്തറ്റിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വിവിധ രാസവസ്തുക്കൾ, അര കിലോഗ്രാം ഹാഷിഷ്,എന്നിവയുമായി മൈദാൻ ഹവല്ലി പ്രദേശത്തെ അപ്പാർട്ട്മെന്റിൽ നിന്ന് സ്വദേശിയെ അധികൃതർ അറസ്റ്റ് ചെയ്തു. 20 ഗ്രാം ഹാഷിഷ് ഓയിലും ഒരു ഇലക്ട്രോണിക് സ്കെയിലും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്