ഇന്ത്യ – ജിസിസി സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾ അടുത്തമാസം ആരംഭിച്ചേക്കും

ഇന്ത്യയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളും  സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്തമാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇരു മേഖലകളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് കരാർ.

കരാറിന്റെ റഫറൻസ് നിബന്ധനകൾ അന്തിമഘട്ടത്തിലാണ്, അടുത്ത മാസം ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ വർഷം മെയ് മാസത്തിൽ യുഎഇയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, വലിയ വ്യാപാര സാധ്യതകളാണ് ജിസിസിക്കുള്ളത്, ഈ വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കുന്നതിന്  വ്യാപാര കരാർ സഹായിക്കും.