കുവൈത്ത് : തൊഴിൽ വിപണി
ക്രമീകരിക്കുന്നതിന്റെയും വിസ വിൽപ്പന
ഇല്ലാതാക്കുന്നതിൻ്റേയും ഭാഗമായി
പുതിയ നടപടികൾ കൈക്കൊള്ളാൻ
മാൻപവർ അതോറിറ്റി നീക്കം. വിസ
മാറ്റത്തിനുള്ള ഫീസ് വർധനയാണ്
ഇതിൽ പ്രധാനമായുള്ളത്.
കമ്പനികളിൽനിന്ന് കമ്പനികളിലേക്കും
ചെറുകിട സ്ഥാപനത്തിൽനിന്ന് മറ്റൊരു
സ്ഥാപനത്തിലേക്കും വിദേശികളുടെ
വിസ മാറ്റുന്നതിനുള്ള ഫീസ് വർധിപ്പിക്കും.
സർക്കാർ മേഖലയിൽനിന്ന്
സ്വകാര്യ മേഖലയിലേക്ക് ഇഖാമ
മാറ്റുന്നതിന് സുരക്ഷാ വകുപ്പിന്റെ
അനുമതിയുണ്ടായിരിക്കുക,ആശ്രിത
വിസക്കാർക്ക് സ്വകാര്യമേഖലയിലേക്ക്
വിസ മാറ്റുന്നതിനുള്ള അനുമതി
നിർത്തിവെക്കുക തുടങ്ങിയ കാര്യങ്ങൾ
നടപ്പാക്കുന്നതിനെ കുറിച്ചും
ആലോചനയിലുണ്ട്.മാൻപവർ
അതോറിറ്റിയുമായി ബന്ധപ്പെട്ട
ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്
പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട്
ചെയ്തത്. കമ്പനികളുടെയും
സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ
കൂടുതൽ സൂക്ഷ്മമായി പഠിച്ചശേഷം
മാത്രം പുതിയ തൊഴിൽവിസ
അനുവദിക്കുക എന്ന നയവും
ഇതോടൊപ്പം നടപ്പാക്കും.