ആരോഗ്യപ്രദമായ സാമൂഹികജീവിതത്തിന് അനുപേക്ഷണീയമായ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ് ദിനം ആഘോഷിച്ചു. വേതനപരിഷ്കരണം ആവശ്യപ്പെട്ട് കൊണ്ട് ചിക്കാഗോയിൽ നടന്ന സമരങ്ങൾ കൂട്ടക്കൊലയിൽ കലാശിച്ചതിന്റെ ഓർമ്മദിവസമാണ് മെയ് ദിനം.
ശാസ്ത്രീയമായ ലേബർ നിയമങ്ങൾ നിലവിലില്ലാത്ത ഒരുപാട് രാജ്യങ്ങളിൽ ഇന്നും തൊഴിൽ ചൂഷണങ്ങൾ തുടരുകയാണ്. ഇത് ജനങ്ങളെ കഷ്ടതയിലാക്കുന്നു. സ്ഥിരവരുമാനം, പെൻഷൻ, ആരോഗ്യസുരക്ഷാപദ്ധതികൾ, പുനരധിവാസം,മറ്റേണിറ്റി ലീവ് തുടങ്ങിയ ധാരാളം വിഷയങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. ഡിജിറ്റലൈസേഷൻ സാധ്യതകൾ തൊഴിലാളികളുടെ ആവശ്യകത കുറച്ച് കൊണ്ട് വരുന്നതടക്കം നിരവധി പുതിയ പ്രശ്‌നങ്ങളും ചർച്ചയായി.
ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ മേ ദിന റാലികൾ സംഘർഷഭരിതമായ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.