സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായി അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ സേവനങ്ങൾ അനുവദിക്കില്ല, പകരം ഹോം ഡെലിവറി മാത്രമാണ് ഉണ്ടാവുക. പരിശോധനകൾക്കായി കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്
ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികൾ നടത്താം.കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.






























