ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു.ഇന്നു രാവിലെ 9.45 വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അദേഹത്തിന്റെ അന്ത്യം.  95- വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ആഴ്ചയാണ് വഷളായത്

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ യഥാര്‍ഥ നാമം ജോസഫ് റാറ്റ്സിംഗര്‍ എന്നാണ്. 1972 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയിലാണ് അദേഹം ജനിച്ചത്. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു.ആറ് നൂറ്റാണ്ടിന് ശേഷം പദവി ഒഴിഞ്ഞ ആദ്യത്തെ പോപ്പ് എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. സഭയുടെ 265-ാം മാര്‍പാപ്പയായിരുന്നു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.