കെഎം ഷാജി MLAയ്ക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കോഴിക്കോട്: ഹൃദയാഘാതത്തെതുടർന്ന് കെ.എം ഷാജി എംഎൽഎ യെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോഴക്കേസിൽ കഴിഞ്ഞദിവസം കെ എം ഷാജിയെ കണ്ണൂർ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.