കോടതിരേഖകൾ ചോർത്തി വിൽക്കുന്ന നാലംഗ സംഘം പിടിയിൽ

കുവൈറ്റ് സിറ്റി : കോടതിയിൽ വിചാരണയിൽ ഇരിക്കുന്നതും, തീർപ്പാക്കാത്തതുമായ സുപ്രധാന കേസുകളുടെ രേഖകൾ ചോർത്തി ഫോട്ടോ ആക്കി വിൽക്കുന്ന നാലുപേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അഭിഭാഷകർക്കൊപ്പം ജോലിചെയ്യുന്നവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രേഖകളും മൊബൈൽ ഫോണുകളും ഐഡി കാർഡുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലുപേർ പിടിയിൽ ആയത്.