കുവൈത്ത് കെ.എം.സി.സി. കലണ്ടർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി:

കുവൈത്ത് കെ.എം.സി.സി. 2021 വർഷത്തേക്കുള്ള കലണ്ടർ പുറത്തിറക്കി. കലണ്ടറിന്റെ പ്രകാശനം മുസൈനി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ. രഞ്ജിത് നിർവ്വഹിച്ചു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി ശ്രീ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, റസാഖ് അയ്യൂർ, മുൻ കേന്ദ്ര സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ അജ്മൽ വേങ്ങര, മറ്റു സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. 2021 വർഷത്തേക്കുള്ള കലണ്ടർ മുസൈനി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ.രഞ്ജിത് കുവൈത്ത് കെ.എം.സി.സി. ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുന്നു.)