ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യം മന്ത്രിസഭാ പരിഗണിക്കും

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ ക്ഷാമം മൂലം കൂടുതൽ പേരെ നിയമിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ മന്ത്രിസഭയുടെ പരിഗണനയിൽ. നിലവിലുള്ള ചട്ടപ്രകാരം പുതിയ ഗാർഹിക തൊഴിൽ പെർമിറ്റുകൾ നൽകാനുള്ള ശുപാർശ അഞ്ച് സർക്കാർ സ്ഥാപനങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തിയത് മൂലം പല കുവൈത്ത് കുടുംബങ്ങൾക്ക് വീട്ടുജോലിക്കാരെ നഷ്ടമായി, ഈ സമയത്ത് പുതിയ ആർട്ടിക്കിൾ ട്വൻറി വിസകൾ അനുവദിക്കുകയാണെങ്കിൽ അത് വീട്ടുജോലിക്കാരില്ലാത്തവർക്ക് സഹായകമാവും.പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ‌ (പി‌എ‌എം) ന് പുറമേ ആരോഗ്യം, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങൾ കുവൈറ്റ് കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഗാർഹിക തൊഴിൽ പെർമിറ്റുകൾ നൽകുന്നതിനുള്ള വാതിൽ തുറക്കാൻ സമ്മതിച്ചതായി വൃത്തങ്ങൾ വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ ഉചിതമായ സംവിധാനം ഏർപ്പെടുത്തുന്നതിനായി മന്ത്രിസഭ ഈ ശുപാർശ പഠിക്കും.ശേഷമായിരിക്കും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന വീട്ടുജോലിക്കാരെ തിരികെ കൊണ്ടുവരാൻ അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകണോ അതോ പ്രത്യേക പ്രമേയം പുറപ്പെടുവിക്കണോ എന്നത് സംബന്ധിച്ച തീരുമാനം എടുക്കുക.