യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ്
ഫുട്ബോളിന്‍റെ രണ്ടാം പാദ
സെമിഫൈനലിൽ ബാഴ്സലോണ ഇന്ന്
ലിവർപൂളിനെ നേരിടും. പുലർച്ചെ
12.30 ന് ലിവർപൂളിന്‍റെ ഹോം
ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
നൗകാംപിൽ നടന്ന ആദ്യപാദ സെമിയിൽ
വാങ്ങിയ മൂന്നുഗോൾ കടവുമായാണ്
ലിവർപൂൾ ഇന്നിറങ്ങുന്നത്. കൂനിന്മേൽ കുരു എന്ന പോലെ സൂപ്പർ താരം
മുഹമ്മദ് സലായുടെയും റോബർട്ടോ
ഫിർമിനോയുടെയും അഭാവവും ലിവർപൂളിനെ അലട്ടുന്നു.ചുരുക്കത്തിൽ ലയോണൽ മെസ്സിയുടെ നേതൃത്ത്വത്തിലുള്ള ബാഴ്സലോണയെ
ഇന്ന് ആൻഫീൽഡിൽ നേരിടാൻ
ഇറങ്ങുമ്പോൾ ആശ്വസിക്കാനൊന്നുമില്ല
ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന്.

പ്രീമിയർ‍ ലീഗിൽ ന്യുകാസിലിന് എതിരായ
മത്സരത്തിനിടെയാണ് സലാക്ക്
പരിക്കേറ്റത്.ഫിർമിനോയ്ക്കാകട്ടെ
ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ
സെമിയിലും. ഇരുവർക്കും പകരമായി
ഷെർദാൻ ഷാക്കിരിയും,
ജോർജിനോ വിനാൾഡവും ഇന്ന്
കളത്തിലിറങ്ങിയേക്കും.