സ്വിറ്റസർലൻഡിനെ വീഴ്ത്തി ബ്രസീൽ

സ്വിറ്റസർലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കാനറി പടക്ക് തുടർച്ചയായ രണ്ടാം ജയം. 83-ാംമിനിട്ടിൽ കാസിമിറോയുടെ ഗോൾ ബ്രസീലിന് വിജയ കുതിപ്പേകി. റോഡ്രിഗോയുടെ പാസിൽനിന്നായിരുന്നു കാസിമിറോയുടെ ഗോൾ.  ജയത്തോടെ, ഗ്രൂപ്പ് ജിയിൽ ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. രണ്ടു കളികൾ ജയിച്ച ബ്രസീൽ ആറ് പോയിന്‍റുമായി ഒന്നാമതാണ്. സ്വിറ്റ്സർലൻഡ് മൂന്ന് പോയിന്‍റുമായി രണ്ടാമതാണ്.

ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായാണ് മുന്നേറിയത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

63-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ  സ്വിസ് വല കുലുക്കി. ആഹ്ലാദാരവങ്ങൾക്കിടെ നടന്ന  വാർ പരിശോധനയിൽ  റിച്ചാർലിസൺ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു.  മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ്. വിനീഷ്യസ് ജൂനിയർ ഒരുക്കിയ അവസരത്തിൽനിന്നാണ് റോഡ്രിഗോയുടെ അസിസ്റ്റിൽ കാസിമിറോ ലക്ഷ്യം കണ്ടത്. മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ റോഡ്രിഗോയ്ക്ക് ലഭിച്ച അവസരം സ്വിസ് ഗോളി രക്ഷപ്പെടുത്തി.