വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊന്ന സ്വദേശി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റാബിയ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരൻ പിടിയിലായി. പ്രതി, തന്‍റെ ഷോട്ട്ഗൺ ഉപയോഗിച്ച് ഭാര്യയെയും മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇളയ മകന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്.