കണ്ണൂർ-കുവൈറ്റ് സര്‍വീസ് താത്ക്കാലികമായി നിർത്തി വയ്ക്കാൻ ഗോ എയർ

കുവൈറ്റ്: കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ താത്ക്കാലിമായി നിർത്തി വയ്ക്കാനൊരുങ്ങി ഗോ എയർ. അടുത്ത വാരാന്ത്യം മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് ഇന്ത്യയിലെ ചെലവ് കുറഞ്ഞ വിമാന സർവീസുകളിലൊന്നായ ഗോ എയർ അധികൃതർ അറിയിച്ചിരിക്കുന്നത്.

ജനുവരി 24 മുതല്‍ മാർച്ച് 28 വരെ കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദു ചെയ്തതായി കാട്ടി ട്രാവൽ പാർട്ണേര്‍സിന് കമ്പനി കത്തുകളയച്ചിട്ടുണ്ട്. തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി ഓൺലൈൻ ബുക്കിംഗ് സംവിധാനം കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 29 മുതൽ ഈ സംവിധാനം പുനഃരാരംഭിക്കും.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോ എയർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദിവസേനെയുള്ള സര്‍വീസ് ആരംഭിച്ചത്.