സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള,രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ “സര്‍ഗ്ഗസംഗമം” ഈ വര്‍ഷവും മൂന്ന് ദിവസങ്ങളിലായി വിവിധവേദികളിലായി അരങ്ങേറി.
62 ലധികം മത്സര ഇനങ്ങളിലായി കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍,സീനിയര്‍,ജനറല്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 14 സാരഥി പ്രാദേശികസമിതികളില്‍ നിന്നായി 950-ൽ പരം മല്‍ത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിൽ കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ വിധികർത്താക്കളായി.
പ്രവാസലോകത്തെ തിരക്കേറിയ ജീവിതയാഥാര്ത്ഥ്യങ്ങള്ക്കിടയി
കാർമ്മൽ സ്കൂൾ, ഖൈത്താനിൽ വച്ച് ജനുവരി 31 വെള്ളിയാഴ്ച നടന്ന സമാപന സമ്മേളനം സാരഥി വൈസ് പ്രസിഡന്റ് ശ്രീ.വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ശ്രീമതി.ലിനി ജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി ജനറല്‍ സെക്രട്ടറി ശ്രീ.അജി.KR, ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ, വനിതാ വേദി ചെയർ പേർസൺ ശ്രീമതി. ബിന്ദുസജീവ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സാരഥി ട്രഷറര്‍ ശ്രീ ബിജു.സി.വി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സർഗ്ഗസംഗമത്തിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും പ്രശസ്തിപത്രവും വിതരണം ചെയ്തു.വിവിധ വിഭാഗങ്ങളില്‍ കലാതിലകം,കലാപ്രതിഭ പട്ടത്തിന് അര്‍ഹരായവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

Kindergarten വിഭാഗത്തിൽ ബെസ്റ്റ് പെർഫോർമേഴ്സ് ആയി ദേവദത്ത് അഭിലാഷ് മാളവിക മനു എന്നിവരെയും
സബ്ജൂനിയര്‍ വിഭാഗത്തിൽ വിനായകൻ വിനോദ് (കലാപ്രതിഭ) ഇഷ കരലത്ത് (കലാതിലകം),
ജൂനിയര്‍ വിഭാഗത്തിൽ അഭിനവ് അനിൽകുമാർ
(കലാപ്രതിഭ) അനഘ രാജൻ (കലാതിലകം),
സീനിയര്‍ വിഭാഗത്തിൽ ധ്രുവൻ ഷാജൻ (കലാപ്രതിഭ) കൃഷ്ണേന്ദു വിനോദ് (കലാതിലകം)
ജനറല്‍ വിഭാഗത്തിൽ അരുൺ (കലാപ്രതിഭ), നിത്യ ഗോപി (കലാതിലകം).
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രാദേശികസമിതിക്കുള്ള കുമാരനാശാൻ എവറോളിങ് ട്രോഫിക്ക് സാരഥി മംഗഫ് വെസ്റ്റ് പ്രാദേശിക സമിതിയും രണ്ടാം സ്ഥാനത്തിന് ഫാഹഹീൽ പ്രാദേശിക സമിതിയും, മൂന്നാം സ്ഥാനത്തിന് മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതിയും അര്‍ഹരായി.