കെഫാക് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി

മിശ്രിഫ് : സാസ് സി.എഫ്. സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഏകദിന സെവൻസ്  ടൂർണമെന്റിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി. കാൽപന്തുകളിയുടെ മുഴുവൻ ആവേശവും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ചാമ്പ്യൻസ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ്  മാക് കുവൈറ്റ് എഫ് സി കിരീടം നേടിയത്. മാകിന്  വേണ്ടി സുമിത്തും , മുഹമ്മദ്‌ സാലിഹും ഗോളുകൾ നേടി .

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സിൽവർ സ്റ്റാർസ് എഫ് സി യെ പരാജയപ്പെടിത്തിയാണ് മാക് കുവൈറ്റ് ഫൈനലിൽ പ്രവേശിച്ചത് . വാശിയേറിയ  രണ്ടാം സെമി ഫൈനലിൽ ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് എഫ് സി ഫൈനലിൽ പ്രവേശിച്ചു. ടോസിലൂടെ തിരഞ്ഞെടുത്ത മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഫഹാഹീൽ ബ്രദേഴ്‌സ് കരസ്ഥമാക്കി.  ടൂർണമെന്റിലെ മികച്ച താരമായി ചാമ്പ്യൻസ് എഫ്. സിയിലെ ഡിനിൽ , മികച്ച പ്രതിരോധ താരമായി മാക് കുവൈറ്റിലെ സുമിത് , മികച്ച ഗോൾ കീപ്പറായി മാക് കുവൈറ്റില ദാസിത്,  ടോപ് സ്‌കോറായി മാക് കുവൈത്തിലെ  ഷിബിനെയും, മുഹമ്മദ്  സാലിഹിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ സാസ് സി എഫ് സി സാൽമിയ പ്രതിനിധികളും  ,കേഫാക് ഭാരവാഹികളും ചേർന്ന് നൽകി.