കേഫാക്ക് അന്തർജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പന്തുരുളാൻ ഇനി മണിക്കൂറൂകൾ മാത്രം !

കേഫാക്ക് അന്തർജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് വിജയികൾ ആരെന്ന് അറിയാനുള്ള കാത്തിരിപ്പ് ഏതാനും മണിക്കൂറുകൾ കൂടെ മാത്രം. മാർച് 8 വെള്ളി ഉച്ചയ്ക്ക 2 മണി മുതൽ 4 ഗ്രൂപ്പുകളിലായി അണിനിരക്കുന്ന 13 ജില്ലാ ടീമുകൾ കളത്തിൽ മാറ്റുരയ്ക്കും.

തീപാറുന്ന മൽസരത്തിന് ആണ് വിസിൽ മുഴങ്ങാൻ പോകുന്നത്. കാൽപന്ത് കളിയുടെ മാസ്മരിക നിമിഷങ്ങൾ ആസ്വദിക്കാൻ മിഷറീഫ് പബ്ലിക്ക് ഔതോറിറ്റി ഓഫ് സ്പോർട്സ് സ്റേഡിയത്തിലേക് വരാം