കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ രണ്ട് പൊതുകിണറുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നു

0
149

കോഴിക്കോട്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (KKMA) കേരളത്തിൽ രണ്ട് പൊതുകിണറുകൾ കൂടി സമൂഹത്തിനായി സമർപ്പിക്കുന്നു. സംഘടനയുടെ സോഷ്യൽ പ്രൊജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച കിണറുകൾ വയനാട് ജില്ലയിലാണ്. മെയ് 25ന് ഞായറാഴ്ച രാവിലെ 10.30ന് ഒരു മേപ്പാടി, കോടൂരിലും, രണ്ടാമത്തെ പൊതുകിണർ വയനാട് ജില്ലയിലെ പനമരത്ത്, വൈകുന്നേരം അഞ്ചു മണിക്കും പൊതുസമൂഹത്തിനായി സമർപ്പിക്കും. കെ. കെ. എം. എ യുടെ സോഷ്യൽ പ്രൊജക്ട് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ ഇതിനകം 25 കിണറുകൾ പൊതുസമൂഹതിനായി സമർപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, നിയമ സഹായ സംവിധാനം തുടങ്ങി വിദ്യാഭ്യാസ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ, ഒപ്പം ആതുര സേവന പ്രവർത്തനങ്ങൾ കെകെഎംഎ യുടെ വിവിധ വിഭാഗത്തിന് കീഴിൽ നടത്തിവരുന്നു. കുവൈത്തിലെ മലയാളി പ്രവാസികളുടെ സംഘടിത ശക്തിയെ നാട്ടിലെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് കെകെഎംഎ. പ്രവാസി മലയാളികളുടെ പ്രതിനിധികളും പ്രാദേശിക നേതാക്കളും രണ്ടു മേഖലയിലെ പരിപാടികളിലും സംസ്ഥാന, കേന്ദ്ര നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.