കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഫർഹത്ത് EVE ‘ മെഹന്തി കോമ്പറ്റീഷൻ സംഘടിപ്പിച്ചു.
മെഹബുള്ള കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധിൻ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ പി വി, കല വിഭാഗം സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മെഹന്തി കോമ്പറ്റീഷനിൽ അബുഹലിഫ അലിയാ സൗത്ത് യൂണിറ്റിലെ ആതില അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനവും, അബുഹലിഫ ജി യൂണിറ്റിലെ ആഷിന റെജുഖാൻ രണ്ടാം സ്ഥാനവും, അബുഹലിഫ സി യൂണിറ്റിലെ ഷിഫ്ന പി മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫി ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, മേഖല സെക്രട്ടറി ഷിജിൻ, മേഖല പ്രസിഡന്റ് സുധിൻ എന്നിവർ കൈമാറി. മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് കേന്ദ്ര -മേഖല ഭാരവാഹികൾ കൈമാറി. റിസ്വാന റായിസ്, ഷബാന ഷാനഫ്
എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു. അരുണിമ പ്രകാശ് പരിപാടിയുടെ അവതാരകയായി.
തുടർന്ന് മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനസന്ധ്യ, കുട്ടികളുടെ ഒപ്പന, ഫ്യൂഷൻ ഡാൻസ്, ഡബ്കെ ഡാൻസ് എന്നിവ ശ്രദ്ധേയമായി. മേഖല സെക്രട്ടറി ഷിജിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടിവ് അംഗം അജിത തോമസ് നന്ദി രേഖപ്പെടുത്തി.


































