KEFAK ഏകദിന സെവൻസ് ഫുട്ബോൾ മാർച്ച് 8 ന്

ത്രസിപ്പിക്കുന്ന ഫുട്ബോൾ ജ്വരം ഫുട്ബാൾ പ്രേമികളുടെ സിരകളിലേക്ക് പ്രകാശ വേഗത്തിൽ പായിച്ചു കൊണ്ടും കൊടുത്തും ആവേശത്തിരി കൊളുത്തി ഫുട്ബാൾ ലഹരി കളി മൈതാനത്തിലും ഗാലറിയിലും പകർന്നു നൽകി കേരള എക്സ്പ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ( KEFAK) കുവൈത്തിലെ ഫുട്ബാൾ കളിക്കാരായ വിവിധ ജില്ലക്കാർക്ക് വേണ്ടി അണിയൊച്ചൊരുക്കുന്ന പ്രഥമ ഏകദിന സെവെൻസ് ഫുട്ബോൾ മേളക്ക് 2024 മാർച്ച്‌ 8 നു വെള്ളിയാഴ്ച മിഷ്റീഫിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ കോടിയേറുകയാണ്. കേരളത്തിലെ 14 ജില്ലാ ടീമുകളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഈ ഫുട്ബാൾ മാമാങ്കത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ജില്ലാ ടീമുകൾ താഴെ പറയുന്ന കേഫാക്ക് ഭാരവാഹികളുമായി ബന്ധപ്പെട്ടു തങ്ങളുടെ ടീമുകളെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരു ജില്ലയിൽ നിന്ന് പരമാവധി 2 ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം.

Mansoor Kunnatheri : +965 69025651
Jose Karmend : +965 92220282
Abdul Rahman : +965 99646359