സ്വകാര്യ പാർട്ടിയിൽ സംഗീത പരിപാടി അവതരിപ്പിച്ച 3 മൂന്ന് സംഗീത അധ്യാപികമാരെ വിദ്യാഭ്യാസ മന്ത്രാലയം പുറത്താക്കി

കുവൈത്ത് സിറ്റി: അനുമതി വാങ്ങാതെ സ്വകാര്യ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിച്ച 3 പ്രവാസി സംഗീത ആധ്യാപികമാരെ വിദ്യാഭ്യാസ മന്ത്രാലയം പുറത്താക്കിയതാതി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

അധിക പണം സമ്പാദിക്കുന്നതിനായാണ് ഇവർ സ്വകാര്യ പാർട്ടികളിൽ സംഗീത പരിപാടി അവതരിപ്പിച്ചതെന്ന് പത്ര റിപ്പോർട്ടിൽ പറയുന്നു. അഹ്മദി വിദ്യാഭ്യാസ ജില്ലയിലെ സംഗീത വിദ്യാഭ്യാസ വിഭാഗത്തിലെ സാങ്കേതിക ഉപദേഷ്ടാവ് മുഹമ്മദ് അൽ അജ്മിയാണ് മൂന്ന് അധ്യാപികമാരെയും നിയമകാര്യ വകുപ്പിലേക്ക് റഫർ ചെയ്തത്.

3 അധ്യാപികമാരോടും നേരിട്ടെത്തി വിശദീകരണം നൽകാൻ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇവർക്കെതിരെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങൾ ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് മൂവരും അവകാശപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.