കുവൈത്ത് സിറ്റി : മിഷ്രിഫ് ഫെയർ ഗ്രൗണ്ടിനു പുറമേ ജഹ്‌റയിലെ നസീമിലും, മുബാറക് അൽ കബീറിലെ അൽ മസായേലിലും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ ഈ കേന്ദ്രങ്ങളിൽ പ്രതിരോധകുത്തിവെപ്പ് ആരംഭിക്കും. അതേസമയം, ഫെയർ ഗ്രൗണ്ടിലെ 5, 6 ഹാളുകളിലെ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ദിനേനയുള്ള വാക്സിനേഷൻ നിരക്ക് മന്ത്രാലയം കൃത്യമായി പരിശോധിക്കുന്നതായും കുവൈത്തിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരു പോലെ ഗുണപ്രദമാകുന്ന രീതിയിലാണ് പുതിയ വാക്സിനേഷൻ പദ്ധതികളൊന്നും അധികൃതർ അറിയിച്ചു.
Home Middle East Kuwait ഞായറാഴ്ച മുതൽ കുവൈത്തിലെ വാക്സിനേഷൻ നിരക്ക് ഉയർത്തും, നസീമിലും, അൽ മസായേലിലും പ്രതിരോധ കുത്തിവയ്പ്പ്...