കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. ‘ഇന്‍വെസ്റ്റ് ഇന്‍ ഇന്ത്യ’ പരിപാടിയുടെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്. നിലവിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും തന്മൂലമുള്ള വെല്ലുവിളികളെ കുറിച്ചും അംബാസഡർ സിബി ജോർജ് സംസാരിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ കുവൈത്തിൽ എത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
21-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടുമെന്ന IMFപ്രവചനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും സിബി ജോര്‍ജ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സ്വീകരിച്ച ‘ നിക്ഷേപം വളർച്ച സൃഷ്ടിക്കും ‘ എന്ന തത്വം
പുതിയ ഇന്ത്യയെ സൃഷ്ടിക്കും.
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലുണ്ടായ 5.12 ശതമാനം വര്‍ധനവ് 21-ാം നൂറ്റാണ്ടിലെ ബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിതെന്നും സ്ഥാനപതി വ്യക്തമാക്കി.