ക്ലീൻ ജലീബ്: വഴിയോരക്കച്ചവടക്കാരിൽ നിന്ന് കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി

കുവൈറ്റ്: ജലീബിൽ വഴിയോരക്കച്ചവടക്കാരിൽ നിന്ന് കേടായ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു. ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് അഞ്ചു ട്രക്കോളം വരുന്ന കേടായ ഭക്ഷ്യപദാർഥങ്ങൾ പിടിച്ചെടുത്ത്. സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇതിന് പുറമെ ആന്തലൂസ് മേഖലയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ എട്ട് കടക്കാര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫർവാനിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനധികൃത പരസ്യ ബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്.