ബാലവേദി കുവൈറ്റ് അബുഹലീഫ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗാത്മക കൂട്ടായ്മയായ ബാലവേദി കുവൈറ്റ് അബുഹലീഫ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ. അബുഹലീഫ കല സെന്ററിൽ വച്ചു നടന്ന ബാലവേദി കുവൈറ്റിന്റെ മേഖലാ രക്ഷാധികാര സമിതിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മേഖലാ പ്രസിഡന്റായി ആൻവി ജോസിനേയും, സെക്രട്ടറിയായി ദേവികയേയും, വൈസ് പ്രസിഡന്റായി അദ്വൈതിനേയും, ജോയിന്റ് സെക്രട്ടറിയായി ലിയ റോസ് ബിജുവിനേയും യോഗം തിരഞ്ഞെടുത്തു.