ലെെംഗിക പീഡന കേസ്; ബിനോയി കോടിയേരിയുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്

മും​ബൈ: ബീ​ഹാ​ർ സ്വ​ദേ​ശി​നി​യായ യുവതിയുടെ ലൈംഗിക പീ​ഡ​ന​ പ​രാ​തി​യി​ൽ ബി​നോ​യി കോ​ടി​യേ​രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്. ഇന്ന് ഉ​ച്ച​ ക​ഴി​ഞ്ഞ് 2.45 നാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ക. വെ​ള്ളി​യാ​ഴ്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ ബി​നോ​യി​യു​ടെ അ​റ​സ്റ്റ് കോ​ട​തി താത്ക്കാലികമായി ത​ട​ഞ്ഞി​രു​ന്നു. ഈ സ​മ​യ​പ​രി​ധി​ ഇ​ന്ന് അ​വ​സാ​നി​ക്കും.യു​വ​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പു​തി​യ തെ​ളി​വു​ക​ൾ ഇ​ന്നു കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേ​ക്കും. കേ​സി​ൽ വാ​ദ​ങ്ങ​ൾ എ​ഴു​തി​ ന​ൽ​കാ​ൻ കോ​ട​തി യുവതി​യു​ടെ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ വാ​ദി​ക്കാ​നു​ള്ള അ​നു​മ​തി​ നൽകിയിട്ടില്ല. ത​നി​ക്കും കു​ട്ടി​ക്കും ബി​നോ​യ് ടൂ​റി​സ്റ്റ് വി​സ അ​യ​ച്ചു​ ത​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ യു​വ​തി കോ​ട​തി​യി​ൽ നേരത്തെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ടൂ​റി​സ്റ്റ് വി​സ അ​യ​ച്ച​ത് ബി​നോ​യി​യു​ടെ സ്വ​ന്തം ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ​നി​ന്നാ​ണെ​ന്നും 2015 ഏ​പ്രി​ൽ 21നാ​ണ് വി​സ  അ​യ​ച്ച​തെ​ന്നും യു​വ​തി കോ​ട​തി​​യെ അ​റി​യി​ച്ചു.കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല്ലു​മെ​ന്ന് ബി​നോ​യി നിരന്തരം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി കോടതിയിൽ പ​റ​ഞ്ഞു.

യു​വ​തി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാണ് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ​ത്.എന്നാൽ യു​വ​തി സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ ചുമതലപ്പെടുത്തിയത് പ്ര​തി​ഭാ​ഗം എ​തി​ർ​ത്തി​രു​ന്നു. ബ്ലാ​ക്ക് മെ​യി​ൽ​ചെ​യ്തു പ​ണം ത​ട്ടാ​നാ​ണ് യു​വ​തി​യു​ടെ ശ്ര​മ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗം അഭിഭാഷകൻ്റെ വാ​ദം.