ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലായി കൃഷ്ണസ്വാമി നടരാജന് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് രാജേന്ദ്ര സിംഗിനെ മാറ്റി കൃഷ്ണസ്വാമി നടരാജനെ കോസ്റ്റ് ഗാർഡിൻ്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.
1984 ജനുവരി 18നാണ് അദ്ദേഹം സേനയില്‍ സേവനം തുടങ്ങിയത്.മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് കൃഷ്ണസ്വാമി നടരാജൻ.